"Welcome to Prabhath Books, Since 1952"
What are you looking for?

ഫലവൃക്ഷകൃഷി

4 reviews

നമ്മുടെ ആരോഗ്യം നിലനിർത്തുവാൻ ആവശ്യമായ ഊർജ്ജവും ശരീരത്തിന്റെ പ്രവർത്തനത്തിന് ആവശ്യമായ ധാതു ലവണങ്ങളും വിറ്റാമിനുകളും പഴങ്ങളിൽനിന്ന് ധാരാളമായി ലഭിക്കുന്നു. ശക്തി, കുഞ്ഞുങ്ങളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനാവശ്യമായ ഘടകങ്ങൾ എന്നിവ ലഭിക്കുന്നത് പഴങ്ങളിൽനിന്നാണ്. ശരീരത്തിന്റെ  ഭാരം കുറയാതെ സൂക്ഷിക്കുവാനും പഴങ്ങൾ സഹായിക്കുന്നുണ്ട്. നമുക്കാവശ്യമായ പഴങ്ങൾ ലഭിക്കുന്നത് മാവ്,പ്ലാവ്,വാഴ,കൈതച്ചക്ക മുതലായ ഫലവൃക്ഷങ്ങളിൽനിന്നാണ്. അതിനാൽ ഫലവൃക്ഷങ്ങൾ കൃഷിചെയ്യേണ്ടുന്നതിന്റെ ആവശ്യം എടുത്തുപറയേണ്ടതില്ലല്ലോ. ഗ്രന്ഥകാരന്റെ കഴിഞ്ഞകാല പ്രവർത്തനങ്ങൾ അത്തരം ഫലവൃക്ഷങ്ങളുടെ കൃഷിയിൽ ഏർപ്പെടുന്നതിനും കർഷകർ സ്വീകരിച്ചുവരുന്ന പ്രാദേശിക കൃഷി പരിചരണമുറകൾ മനസ്സിലാക്കുന്നതിനും വളരെയേറെ സഹായിച്ചിട്ടുണ്ട്. അവയെല്ലാം ഉൾക്കൊണ്ടുകൊണ്ട് അനുഭവവിജ്ഞാനത്തിന്റെ അടിസ്ഥാനത്തിൽ എഴുതിയിട്ടുള്ള ഈ പുസ്തകം കർഷകർക്ക് ഏറെ സഹായകമാകുന്നതാണ്. 

121.5 135-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support