"Welcome to Prabhath Books, Since 1952"
What are you looking for?

തേൻതുമ്പികൾ

4 reviews

തേൻതുമ്പികൾ 

ബാലസാഹിത്യം ആർക്കുവേണ്ടിയാണ്? എങ്ങനെയാണ്? ബാലസാഹിത്യ രചയിതാവിന്റെ ഉത്തരവാദിത്വങ്ങൾ  എത്ര വലുതാണ്? എന്നീ  കാര്യങ്ങൾ വ്യക്തമായി അറിയാവുന്ന ഒരു കഥാകൃത്താണ്  ശ്രീ. റഷീദ് ചുള്ളിമാനൂർ. ഒരു കഥാകൃത്ത് എന്ന നിലയിൽ തന്റെ ആദ്യസംരംഭം  ഒരു വൻവിജയമാണെന്ന് റഷീദിന്  വിശ്വസിക്കാം  ഈ  കഥകളിൽക്കൂടി  ബാലമനസ്സുകളിൽ നന്മയുടെ, സ്നേഹത്തിന്റെ, ബുദ്ധിയുടെയൊക്കെ വിത്തുകൾ വാരി വിതറുവാൻ ശ്രീ. റഷീദ് ശ്രമിച്ചിരിക്കുന്നു. അതിൽ അദ്ദേഹം  വിജയിച്ചിരിക്കുന്നുയെന്ന് ഞാൻ മനസിലാക്കുന്നു. വായിച്ചുതീരുമ്പോൾ ഓരോ  കഥയുടെ അവസാന ഭാഗത്തും കുട്ടികളുടെ മനസ്സുകളിൽ മാഞ്ഞുപോകാതെ തെളിഞ്ഞു നിൽക്കുന്ന ഓരോ ജീവിതസത്യങ്ങൾ അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട് .  മറ്റൊരു കൃതികളിലും അങ്ങനെ സത്യധർമ്മങ്ങളുടെ ഓർമ്മപ്പെടുത്തൽ ഞാൻ കണ്ടിട്ടില്ല. ഏറ്റവും  ഉചിതമായ ഒരു കർമ്മമാണ് ശ്രീ. റഷീദ് ചെയ്തിരിക്കുന്നത്  എന്നാണ് എന്റെ പക്ഷം , കൊച്ചു കൂട്ടുകാർക്ക് മനസിലാക്കുന്ന രചനാരീതിയുമാണ് ശ്രീ. റഷീദ് ചുള്ളിമാനൂർ  അവലംബിച്ചിരിക്കുന്നത്. 

    -അവതാരികയിൽ ചുനക്കര രാമൻകുട്ടി

36 40-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support