"Welcome to Prabhath Books, Since 1952"
What are you looking for?

പഞ്ചവർണ്ണക്കിളി

4 reviews

ഏതു രാജ്യത്തിന്റേയും സുഭദ്രമായ കെട്ടുറപ്പ്‌ അന്നാട്ടിലെ ഊര്‍ജ്ജ്വസ്വലരായ യുവാക്കളുടെ ചിന്തകളിലും പ്രവൃത്തികളിലുമാണ്‌ നിക്ഷിപ്‌തമായിരിക്കുന്നതെന്ന സത്യം നമ്മുടെ രാഷ്ട്രീയാചാര്യത്താരും ബുദ്ധിജീവികളും ശുഭകാംക്ഷികളും മുമ്പേ പ്രവചിച്ചിട്ടുള്ളതാണ്‌. ചെറിയ കുട്ടിയായിരിക്കുമ്പോള്‍ തന്നെ ചുറ്റുപാടും കാണുന്നതും കേള്‍ക്കുന്നതും കുട്ടികളെ നന്നായി സ്വാധീനിക്കും. അക്ഷരാഭ്യാസം തുടങ്ങുന്ന കുട്ടികള്‍, അവര്‍ വായിക്കുന്ന പുസ്‌തകങ്ങളുടെ സാരാംശങ്ങളും സ്വാധീനിക്കും. കൈരളിയ്ക്ക്‌ കവിതാസപര്യ ചെയ്‌ത്‌ കരുത്താര്‍ജ്ജിച്ച ശ്രീ ഭരതന്നൂര്‍ ശിവരാജന്റെ ബാലഗാന കവിതാസമാഹാരമാണ്‌ പഞ്ചവര്‍ണ്ണക്കിളി. ഭാവനയുടെ വിഹായസ്സിലൂടെ അനന്തതയിലേക്ക്‌ പറന്നുയരാന്‍ കുട്ടികള്‍ക്ക്‌ ഈ കൃതി പ്രചോദനമാകും. ഭാവിതലമുറയെ സുസജ്ജമാക്കാനുള്ള കര്‍ത്തവ്യം മുതിര്‍ന്നവര്‍ക്കുള്ളതാണല്ലോ. കണ്ണിനും കാതിനും മനസ്സിനും ബുദ്ധിക്കും നല്ലതുപകരുന്ന ഈ പഞ്ചവര്‍ണ്ണക്കിളിയിലൂടെ ശ്രീ ഭരതന്നൂര്‍ ശിവരാജന്‍ ആ കടമ യഥാര്‍ത്ഥത്തില്‍ നിര്‍വ്വഹിച്ചിരിക്കുന്നു.

31.5 35-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support