പാൽഞരമ്പുകൾ
4 reviews
ജനനം മരണത്തിനോടു കരഞ്ഞുവാങ്ങിയ ഇത്തിരിപ്പോന്ന നിമിഷങ്ങൾ മാത്രമായ ജീവിതത്തിൽ പ്രകൃതിയിലെ സർവ്വചരാചരങ്ങളിലും മഹാസ്നേഹത്തിന്റെ നിറവുകൾ കണ്ടെത്തുന്ന പത്തൊൻപതുകഥകൾ. മൂർച്ചയേറിയ ഉണ്മയിൽ കടഞ്ഞെടുത്ത കഥാപാത്രപ്പടവുകൾ. ജാതിമത ചിന്താഗതികൾ ബാധിക്കാത്ത ഒരേഒരിടം ലൈംഗികത പങ്കുവയ്ക്കുന്നിടമാണെന്ന ജ്വലിക്കുന്ന വിരൽചൂണ്ടൽ.അനുഭവങ്ങൾ സ്പന്ദിക്കുന്ന പാൽഞരമ്പുകളിൽ മാനവികതയുടെ ഹൃദയമുനയാഴ്ത്തിയ ഷാമിലാ ഷൂജയുടെ ലാളിത്യത്തനിമയൂറുന്ന ശൈലീ സമ്പന്നതയിൽ വിളഞ്ഞ അക്ഷരക്കതിരുകൾ. ആവരണങ്ങളുടെ പടംപൊഴിക്കലിൽ നഗ്നമാകുന്ന പെൺമനസ്സുകളുട അടയാളപ്പെടുത്തലിലൂടെ മലയാള ചെറുകഥയുടെ നൂതനകിരണങ്ങൾ.