നേർക്കാഴ്‌ചകള്‍
4 reviews
ദീര്‍ഘകാലത്തെ പ്രവാസ ജീവിതത്തിനിടയിലും സഹജമായ സാഹിത്യവാസനയെ പരിപോഷിപ്പിക്കുകയും അതില്‍ നിന്നൂറിക്കൂടിയ വാക്കുകളാല്‍ സാഹിത്യ ആസ്വാദകരുടെ പ്രശംസയ്ക്ക് പാത്രമാവുകയും ചെയ്‌ത എല്‍സി യോഹന്നാന്‍ ശങ്കരത്തിലിന്റെ ഏറ്റവും പുതിയ അക്ഷരവിരുന്നാണ് ``നേര്‍ക്കാഴ്‌ചകള്‍''. സാഹിത്യ മണ്ഡലത്തിലെ തന്റെ അനുഭവങ്ങളേയും വിചാരങ്ങളേയും പഠനങ്ങളേയും സ്‌ഫുടം ചെയ്‌തെടുത്ത് വായനക്കാര്‍ക്ക് നല്‍കുന്നു. ആത്മാവിഷ്‌കാരങ്ങളുടെ ആകെത്തുകയെന്നോ ലളിത പദാവലികളിലൂടെ നിര്‍വൃതി പകര്‍ന്ന മണ്‍ചെരാതെന്നോ വായനക്കാര്‍ക്ക് വിളിക്കാന്‍ തോന്നുന്ന പുസ്‌തകം.