തേൻതുമ്പികൾ
4 reviews
തേൻതുമ്പികൾ
ബാലസാഹിത്യം ആർക്കുവേണ്ടിയാണ്? എങ്ങനെയാണ്? ബാലസാഹിത്യ രചയിതാവിന്റെ ഉത്തരവാദിത്വങ്ങൾ എത്ര വലുതാണ്? എന്നീ കാര്യങ്ങൾ വ്യക്തമായി അറിയാവുന്ന ഒരു കഥാകൃത്താണ് ശ്രീ. റഷീദ് ചുള്ളിമാനൂർ. ഒരു കഥാകൃത്ത് എന്ന നിലയിൽ തന്റെ ആദ്യസംരംഭം ഒരു വൻവിജയമാണെന്ന് റഷീദിന് വിശ്വസിക്കാം ഈ കഥകളിൽക്കൂടി ബാലമനസ്സുകളിൽ നന്മയുടെ, സ്നേഹത്തിന്റെ, ബുദ്ധിയുടെയൊക്കെ വിത്തുകൾ വാരി വിതറുവാൻ ശ്രീ. റഷീദ് ശ്രമിച്ചിരിക്കുന്നു. അതിൽ അദ്ദേഹം വിജയിച്ചിരിക്കുന്നുയെന്ന് ഞാൻ മനസിലാക്കുന്നു. വായിച്ചുതീരുമ്പോൾ ഓരോ കഥയുടെ അവസാന ഭാഗത്തും കുട്ടികളുടെ മനസ്സുകളിൽ മാഞ്ഞുപോകാതെ തെളിഞ്ഞു നിൽക്കുന്ന ഓരോ ജീവിതസത്യങ്ങൾ അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട് . മറ്റൊരു കൃതികളിലും അങ്ങനെ സത്യധർമ്മങ്ങളുടെ ഓർമ്മപ്പെടുത്തൽ ഞാൻ കണ്ടിട്ടില്ല. ഏറ്റവും ഉചിതമായ ഒരു കർമ്മമാണ് ശ്രീ. റഷീദ് ചെയ്തിരിക്കുന്നത് എന്നാണ് എന്റെ പക്ഷം , കൊച്ചു കൂട്ടുകാർക്ക് മനസിലാക്കുന്ന രചനാരീതിയുമാണ് ശ്രീ. റഷീദ് ചുള്ളിമാനൂർ അവലംബിച്ചിരിക്കുന്നത്.
-അവതാരികയിൽ ചുനക്കര രാമൻകുട്ടി