പനയോലച്ചിന്തുകള്
4 reviews
1970 മുതല്‍ 2010 വരെ എഴുതിയിട്ടുള്ള നിരവധി കവിതകളില്‍ നിന്നും തെരഞ്ഞടുത്ത കുട്ടിക്കവിതകളും `വിഷുപ്പക്ഷിയോട്\' എന്ന എന്റെ പ്രഥമ കവിതാസമാഹാരത്തിലെ ഏതാനും ചില കുട്ടിക്കവിതകളും ഉള്‍പ്പെടുത്തിയാണ് ഈ ബാലസാഹിത്യകൃതി പുറത്തിറക്കുന്നത്. ഒരു ദശകത്തിലധികം കാലം മലബാര്‍ മേഖലയില്‍ പല കോളേജുകളിലും അധ്യാപകനായിരുന്ന സമയത്ത് എന്റെ കൊച്ചുമക്കള്‍ക്കു വേണ്ടി കുത്തിക്കുറിച്ച കുഞ്ഞു കവിതകളാണ്. ഇവയില്‍ ചിലത് ദൂരദര്‍ശനിലും ആകാശവാണിയിലും മറ്റ് ചില ചാനലുകളിലും വെളിച്ചം കണ്ടിട്ടുള്ളവയാണ്. യശശ്ശരീരനായ പ്രൊഫ. ഗുപ്തന്നായര് സാര്‍ നല്കിയ പ്രോത്സാഹനമാണ് ഈ കൃതി പ്രസിദ്ധീകരിക്കുവാന്‍ എനിക്ക് ധൈര്യം തന്നതെന്ന കാര്യം ഞാന്‍ നന്ദിപൂര്‍വ്വം അറിയിക്കട്ടെ.