• ഭാസി വസന്തം വീണ്ടും

  മലയാള നാടകവേദിയിൽ അരുണാഭ പരത്തിയ അതുല്യനായ നാടകകൃത്താണ്‌
  തോപ്പിൽ ഭാസി. ചലചിത്രരംഗത്തും പത്രപ്രവർത്തന മേഘലയിലും രാഷ്ട്രീയതലത്തിലും ഏറെ ശ്രദ്ധേയനായിരുന്ന തോപ്പിൽ ഭാസിയുടെ വായനയുടെ വസന്ത കാലത്തിലേക്ക് ഒരു മടക്കം....
  1. ആത്മകഥ—ഒളിവിലെ ഓർമ്മകൾ,ഒളിവിലെ ഓർമ്മകൾക്ക് ശേഷം എന്നിവയുടെ
  സമാഹാരം
  2. നാടകം—നിങ്ങളെന്നെ കമ്മ്യൂണിസ്റ്റ്‌ ആക്കി , മുടിയനായ പുത്രൻ , അശ്വമേധം,
  കൈയും തലയും പുറത്തിടരുത്

  3. രാഷ്‌ട്രീയം—നിയമസഭാ പ്രസംഗ
  ങ്ങളും ആനുകാലികങ്ങളിലെ കോളങ്ങളും

  4. സിനിമ—മൂലധനം, ശരശയ്യ , തുലാഭാരം എന്നീ ചലച്ചിത്രങ്ങളുടെ തിരകഥകൾ

  നാല്‌ വാല്യങ്ങൾ കൂടി
  മുഖവില 2,000 രൂപ

  പ്രീ പബ്ലിക്കേഷൻ വില 1,500 രൂപ
  ആദ്യവാല്യം 2014 സെപ്‌തംബറിൽ
  പ്രസിദ്ധീകരിക്കുന്നു.
  പ്രഭാതിൻറെ എല്ലാ ബ്രാഞ്ചുകളിലും ബുക്ക്‌ ചെയ്യാം

  Click Here to download
  • നാഷണൽ ബുക്ക്‌ ഫെസ്റ്റിവൽ -2014

   നാഷണൽ ബുക്ക്‌ ഫെസ്റ്റിവൽ -പ്രഭാത്‌ ബുക്ക്‌ ഹൗസ് നടത്തുന്ന നാഷണൽ ബുക്ക്‌ ഫെസ്റ്റിവൽ 2014 ആഗസ്റ്റ് 25 മുതൽ സെപ്റ്റംബർ 3 വരെ തെക്കേഗോപുര നട, പൂരപറമ്പ് തൃശൂരിൽ വച്ച് നടത്താൻ തീരുമാനിച്ചിരിക്കുന്നു. വിശദവിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന ഫയൽ ഡൗൺലോഡു ചെയ്യുക 

   Click Here to download
   • സമ്മാനപ്പെട്ടി-2013 (10 പുസ്തകങ്ങൾ)

     

     സമ്മാനപ്പെട്ടിയിൽ അംഗമാകുന്നവർക്ക് ജില്ലകൾ തിരിച്ച് നറുക്കെടുപ്പിലൂടെ 1000 രൂപ മുഖവിലയുള്ള പുസ്‌തകങ്ങൾ സമ്മാനമായി നൽകുന്നതാണ്.       

          

    മുഖവില-990 പ്രീ-പബ്ളിക്കേഷൻ സൗജന്യവില 740 (500+240) തവണകളായി 800 (100+200+250+250) 2013 നവംബർ 14 ന്‌ പ്രസിദ്ധീകരിക്കുന്നു.               

     

    സമ്മാനപ്പെട്ടി-2013 (10 പുസ്തകങ്ങൾ) :

    ബുദ്ധിപരീക്ഷ  

    കെ.കെ .വാസു

    കഴിവ് നിർണ്ണയിക്കുന്ന മത്സരപരീക്ഷകളിൽ പ്രശസ്ത വിജയം നേടി സംതൃപ്തവും സമ്പന്നവും ഉത്കൃഷ്ടവുമായ ജീവിതം കെട്ടിപ്പടുക്കാൻ സഹായിക്കുന്നു   

     

    വില:   85.00

    മനകണക്ക്

    കെ.കെ .വാസു 

    ചിന്ത നേർവഴിക്കായാലേ ജീവിതത്തിൽ വിജയിക്കൂ.അതിനുവേണ്ടത് മനശക്തി ഒന്നു മാത്രം. അത് നേടാൻ സഹായിക്കുന്നു ഈ മനകണക്ക്.

     

    വില:   85.00

    കമ്പ്യൂട്ടർ

    അൻവർ സാദത്ത്‌

    കമ്പ്യൂട്ടർ ഉപയോഗത്തിന്റെ വിവിധ വശങ്ങളെ സമഗ്രമായി പ്രതിപാദിക്കുന്നു                                                                         

     

    വില:   90.00

    സ്പോർട്സ്‌

    മനോജ്‌ തെക്കേടത്ത്

    ക്രിക്കറ്റ്‌, ഫുട്ബാൾ, അത് ലറ്റിക്സ്‌ തുടങ്ങിയ സ്പോർട്സ്‌ ഇനങ്ങളുടെ ഉത്ഭവം പ്രധാന മത്സരങ്ങൾ, കളിക്കാർ തുടങ്ങിയവ പരിചയപ്പെടുത്തുന്നു

     

    വില:   90.00

    അപ്പുവിന് തല കറങ്ങി

    ഡോ.വേണു തോന്നയ്ക്കൽ

    രോഗങ്ങൾ, മുൻകരുതൽ, ചികിത്സ തുടങ്ങിയവ വിവരിക്കുന്നു. ആരോഗ്യപൂർണമായ ജീവിതത്തിനൊരു വഴി കാട്ടി

     

    വില:   70.00

    കേരളം - ചരിത്രത്തിന്റെ പടവുകൾ                       

    ഡോ.ടി.ജമാൽ മുഹമ്മദ്‌

    സംഘകാലം മുതൽ കേരളപ്പിറവി വരെയുള്ള കേരളത്തിന്റെ ചരിത്രം. പ്രധാന സംഭവങ്ങൾ വ്യക്തികൾ ചരിത്രരേഖകൾ എന്നിവ വിവരിക്കുന്നു

     

    വില:   90.00

    എഡിറ്റർ

    ഡോ.വള്ളിക്കാവ് മോഹൻദാസ്‌

    മലയാള പത്ര പ്രവർത്തന രംഗത്തെ അതികായന്മാരെ പരിചയപ്പെടുത്തുന്നു. നല്ല പത്രപ്രവർത്തകനുവേണ്ട ഗുണങ്ങൾ ചർച്ചചെയ്യുന്നു.                                                             

     

    വില:  80:00

    ഇംഗ്ലീഷ്-മലയാളം നിഘണ്ടു                                    

    വി.പി.ദാമോദരൻ നായർ

    ഇംഗ്ലീഷ് ഭാഷയിൽ പ്രാഥമിക പരിജ്ഞാനമുള്ള ഒരു വിദ്യാർത്ഥി ലളിതമായ ഇംഗ്ലീഷിൽ എഴുതിയ ഗ്രന്ഥങ്ങൾ വായിക്കുമ്പോൾ കണ്ടുമുട്ടുന്ന  പുതിയ പദങ്ങളുടെ അർത്ഥം ഗ്രഹിക്കാനും പദസമ്പത്തിനെ  വിപുലീകരിക്കാനും സഹായിക്കുന്ന നിഘണ്ടു

     

    വില: 265:00

    പരിസ്ഥിതി

    ഡോ.എസ്. ഗിരിജാകുമാരി

    പരിസ്ഥിതി സംരക്ഷണം പരിസ്ഥിതിയും ജീവിതവും തുടങ്ങി പരിസ്ഥിതിയെക്കുറിച്ചു  അറിയേണ്ടതെല്ലാം  ഇതിലുണ്ട്

     

    വില: 80:00

     

    നമ്മുടെ സാഹിത്യകാരന്മാർ                                   

    ഹനീഫാറാവുത്തർ

    മലയാളത്തിലെ സാഹിത്യകാരന്മാർ, അവരുടെ ഗ്രന്ഥങ്ങൾ, ലഭിച്ച അവാർഡുകൾ, എന്നിവ പരിചയപ്പെടുത്തുന്നു

     

    വില: 55:00

     

    • പ്രഭാത്‌ ബുക്ക്‌ ഹൗസിന്റെ 3 സമ്പൂർണ്ണ കൃതികൾ - പ്രതേക ഡിസ്കൗണ്ട് 40 ശതമാനം

     കേരളത്തിന്റെ രാഷ്‌ട്രീയ-സാംസ്‌കാരിക സാഹിത്യരംഗങ്ങളിൽ വ്യക്തിമുദ്രപതിപ്പിച്ച 3 മഹാരഥന്മാരുടെ സമ്പൂർണ കൃതികൾ

     പ്രത്യേക ഡിസ്കൗണ്ടിൽ ഇപ്പോൾ ലഭിക്കുന്നു.

     • സി. അച്യുതമേനോൻ സമ്പൂർണ്ണ (15 വാല്യം) മുഖവില 3000 രൂപ
     • എൻ .ഇ. ബാലറാം സമ്പൂർണ്ണ കൃതികൾ (10 വാല്യം) മുഖവില 2200 രൂപ
     • കെ.ദാമോദരൻ സമ്പൂർണ്ണകൃതികൾ (10 വാല്യം) മുഖവില 2500 രൂപ

     • പ്രഭാത്‌ എൻഡോവ്മെന്റ്

      പ്രഭാത്‌ ബുക്ക്‌ഹൗസ് സ്ഥാപിതമായിട്ട് 60 വർഷം. പ്രഭാതിൻറെ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി ഇപ്പോൾ ആവിഷ്ക്കരിച്ച   പദ്ധതികളിലൊന്നാണ് പ്രഭാത്‌ എൻഡോവ്മെന്റ്.ഇതിന്റെ സവിശേഷത, അടയ്ക്കുന്ന തുകയുടെ നാലുമടങ്ങുവിലയുള്ള പുസ്‌തകം സൗജന്യമായി നൽകുന്നതാണ്‌.കാലാവധി 10 വർഷം.നിങ്ങൾ സ്നേഹാദരങ്ങളോടെ ഓർമ്മിക്കുവാൻ ഇഷ്‌ടപ്പെടുന്ന വ്യക്തിയുടേയോ സ്ഥാപനത്തിന്റെയോ  പേരിലോ സംഘടനകളുടെ ഘടകങ്ങളുടെ പേരിലോ എൻഡോവ്മെന്റ് ഏർപ്പെടുത്താവുന്നതാണ്.

      പ്രഭാത്‌ എൻഡോവ്മെന്റ് 25,000 രൂപ അടച്ചാൽ:

      സ്‌മരണീയ വ്യക്തികളെ ആദരിക്കുവാനുള്ള സമുചിതമായ ഒരു പദ്ധതിയാണ്‌ പ്രഭാത്‌ എൻഡോവ്മെന്റ്.പത്ത് വർഷമാനിതിന്റെ കാലാവധി. 25,000 രൂപയുടെ എൻഡോവ്മെന്റ് ഏർപ്പെടുത്തുമ്പോൾ നിങ്ങൾ നിർദ്ദേശിക്കുന്ന വ്യക്തിക്കോ സ്ഥാപനത്തിനോ ഓരോ വർഷവും 10,000 രൂപ മുഖവിലയുള്ള പ്രഭാതിന്റെ പുസ്‌തകം നൽകുന്നു.അങ്ങനെ പത്തു വർഷവും പതിനായിരം രൂപയുടെ വീതം പുസ്‌തകം ലഭിക്കും.ഒരു പൊതു സമ്മേളനത്തിൽ വച്ചായിരിക്കും പ്രശസ്‌തിപത്രവും പുസ്‌തകവും നൽകുന്നത്.

       

      വ്യവസ്ഥകൾ

      • എൻഡോവ്മെന്റ് കാലാവധി 10 വർഷം
      • എൻഡോവ്മെന്റ് ഏർപ്പെടുത്തുന്ന  വ്യക്തിയ്ക്ക് ഹെഡ്‌ ഓഫീസിൽ നിന്ന് രസീതും എൻഡോവ്മെന്റ് സർട്ടിഫിക്കറ്റും നൽകുന്നതാണ് സർട്ടിഫിക്കറ്റ് നഷ്ട്പ്പെടാതെ സൂക്ഷിക്കണം.
      • എൻഡോവ്മെന്റ് പുസ്‌തകങ്ങളിൽ പ്രഭാതിന്റെ മുദ്രയും സ്‌മരണീയ വ്യക്തിയുടെ പേരുവിവരവും രേഖപ്പെടുത്തുന്നതാണ്.
      • എൻഡോവ്മെന്റ്  പുസ്‌തകം പ്രഭാതിന്റെ  ഏതു ബ്രാഞ്ചിൽ നിന്നും ഏതുദിവസം സ്വീകരിക്കുന്നു എന്ന വിവരം 15 ദിവസം മുൻപെങ്കിലും ഹെഡ്‌ ഓഫീസിൽ അറിയിക്കണം.

      എൻഡോവ്മെന്റ് സ്‌കീമിനെ സംബന്ധിച്ച് എന്തെങ്കിലും  നിയമപരമായ നടപടികൾ ആവശ്യമായി വന്നാൽ അതിന്റെ  അധികാരാതിർത്തി തിരുവനന്തപുരം ആയിരിക്കും

      Click Here to download
      • പ്രഭാത്‌-പ്രവാസി മലയാളി സൗഹൃദ കൂട്ടായ്മ

       അറുപത്‌ വർഷം പിന്നിട്ട പ്രഭാത്‌ ബുക്ക്‌ ഹൗസ് കേരളത്തിന്റെ പ്രസിദ്ധീകരണ രംഗത്തും സാംസ്കാരികരംഗത്തും ഏറെ പഴക്കമുള്ള സാഹിത്യ-സാംസ്‌കാരിക രാഷ്‌ട്രീയ രംഗത്മളിലുള്ള നിരവധി ആളുകളുടെ കൃതികൾ പ്രഭാതിലൂട പ്രസിദ്ധീകരിക്കുകയും പൊതുജ

       നങ്ങളുടെയും വായനക്കാരുടെയും ഇടയിൽ നല്ല മതിപുണ്ടാക്കാനും കഴിഞ്ഞിട്ടുണ്ട്‌ . കേരളത്തിലെ മുഖ്യധാരാ പ്രസിദ്ധീകരണശാലകളുടെ ഇടയിൽ  പ്രഭാതിന്‌ പ്രമുഖ സ്ഥാനമാണുള്ളത്.

       കേരളത്തിന്റെ വായനയേയും സംസ്‌കാരത്തെയും സ്വാധീനിച്ച പ്രഭാത്‌ ബുക്ക് ഹൗസ് പ്രവാസി എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുവാനുള്ള പദ്ധതിയുമായി അവരെ സമീപിക്കുകയാണ്‌.പ്രഭാത്‌-പ്രവാസി മലയാളി സൗഹൃദ കൂട്ടായ്മ മലയാളത്തെ സ്‌നേഹിക്കുന്ന എല്ലാ  പ്രവാസികൾക്കും  അംഗമാകാം.പ്രവാസി എഴുത്തുകാർക്ക് 2 ലക്ഷമോ അതിന്റെ ഗുണിതങ്ങളായോ പ്രഭാതിൽ പണം നിക്ഷേപിക്കാം . പത്തു  വർഷത്തിനു ശേഷം പണം തിരികെ നൽകും.ഈ കാലയളവിണ്‍ അവരുടെ രചനകൾ പ്രഭാതിലൂടെ പ്രസിദ്ധീകരിക്കും.അവർ ശുപാർശ ചെയ്യുന്ന അഞ്ച് രചനകൾ പ്രസിദ്ധീകരിക്കും

        ഓരോ വർഷവും പ്രഭാത്‌ പ്രസിദ്ധീകരിക്കുന്ന രചനകളിൽ നിന്ന് 10 ഗ്രന്ഥങ്ങൾ 15 വർഷത്തേക്ക് സമ്മാനമായി നേടാം.

       Click Here to download