ലംബോധാരൻ പിള്ളയും സമാന്തരി അമ്മയും
4 reviews
സാധാരണക്കാർ പറയുന്ന ഉപമകളും ഫലിതങ്ങളുമാണ് പലപ്പോഴും സാഹിത്യത്തമ്പുരാക്കന്മാർ എഴുതുന്നതിനെക്കാൾ കുറിക്കുകൊള്ളുന്നത്. അവയൊക്ക പാണന്മാർ പാടിനടക്കാറില്ലെന്നുമാത്രം. വട്ടിയൂർക്കാവ് കെ. പ്രഭാകരൻ നായർ എഴുതിയ ലംബോധരൻ പിള്ളയും സമാന്തരി അമ്മയും വായിച്ചപ്പോൾ ഇക്കാര്യമാണ് ആദ്യം ഓർമ്മവന്നത്. പ്രഭാകരൻ നായർ നർമ്മകഥകളിൽ കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ നാടൻ ഫലിതത്തിന്റെ നാഴൂരിപ്പാലാണ് വായനക്കാരുടെ മനസ്സിലേക്ക് കറന്ന് വീഴുന്നത്.- പി.കിഷോർ