"Welcome to Prabhath Books, Since 1952"
What are you looking for?

പണിക്കര്‍...ജി.എന്‍.പണിക്കര്‍

4 reviews

ചെറുകഥാകൃത്ത്, നോവലിസ്റ്റ്, സാഹിത്യ-രാഷ്ട്രീയ വിമർശകൻ,ഇന്ത്യനിംഗ്ലീഷ് കവി തുടങ്ങിയ നിലകളിൽ പ്രശസ്തനും ഇംഗ്ലീഷ് പ്രൊഫെസ്സറും മുൻ സംസ്ഥാന സാംസ്കാരികകാര്യ-പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടറും ഒക്കെയായ ജി.എൻ.പണിക്കരെക്കുറിച്ചുള്ള സമഗ്രപഠനമാണ് ഡോ.എം.എ.കരീം രചിച്ച ശ്രദ്ധേയമായ ഈ വിശിഷ്ട കൃതി.

          കൈത്തറി നെയ്ത്തുകാരുടെ ഒരു കുഗ്രാമത്തിൽ പ്രൈമറി സ്കൂളദ്ധ്യാപികയുടെയും ഡ്രൈവറുടെയും മകനായി ജനിച്ച, സാഹിത്യ- കലാപാരമ്പര്യമൊന്നുമില്ലാത്ത ഒരിടത്തും കുടുംബാംഗമായ, പണിക്കരുടെ പ്രശ്നസങ്കീർണ്ണമായ ബാല്യകാലവും,തിക്താനുഭവങ്ങളും അവിഭക്ത കമ്മ്യൂണിസ്റ്റുപാർട്ടിയിൽ പണിക്കർ അംഗത്വം നേടിയതും പിന്നീട് പാർട്ടി വിട്ടതും ആദ്യകാല കൃതികളുടെ രചനയും ഡോ . എം.എ.കരീം ഉള്ളിൽതട്ടുംവിധം വിവരിക്കുന്നു.

           'ആദ്യ നോവലുകളും 'കഥയിങ്ങനെയും'. 'കഥാകാലം മണിക്കൂറുകൾ,നോവലുകൾ നാല്', 'ഉലയുന്ന ഭാര്യാഭർതൃബന്ധങ്ങൾ', സാക്ഷിയായി മനസ്സും', 'ഒരു ദിവാസ്വപ്‌നംപോലെ, നോവൽത്രയങ്ങൾ, നോവലുകൾ മൊത്തത്തിലും' എന്നീ അദ്ധ്യായങ്ങൾ പണിക്കരുടെ പതിനെട്ടു നോവലുകളുടെയും ആഴത്തിലുള്ള പഠനങ്ങളാണ്. 'ദസ്തയെവ്കി'. 'സൊഫെക്ലിസ്', 'പാറപ്പുറത്ത്', 'ദേവ്...കേശവദേവ്...' എന്നീ പ്രശസ്ത ജീവചരിത്ര/പഠനങ്ങളുടെ വിലയിരുത്തലാണ് ഒരദ്ധ്യായം. പണിക്കരുടെ രാഷ്ട്രീയ- സാഹിത്യ ലേഖനങ്ങളും വിമർശനത്തിന്റെ വിവിധ മുഖങ്ങളും വിഖ്യാത പ്രതികരണങ്ങളും അവതരികകളും മറ്റൊരദ്ധ്യായത്തിൽ ചർച്ച ചെയ്യുന്നു.

           പണിക്കരുടെ ഇംഗ്ലീഷ് കവിതകളും ഇംഗ്ലീഷിലെ മറ്റു രചനകളുമാണ് പതിനൊന്നാമദ്ധ്യായത്തിൽ. ബഹുമുഖപ്രതിഭയായ ജി.എൻ.പണിക്കരുടെ ചില സവിശേഷതകൾ എടുത്തുകാട്ടുന്നു 'പണിക്കർ- ചില അപൂർവ്വതകൾ' എന്ന അസാധാരണ അദ്ധ്യായം.

           ജി.എൻ.പണിക്കർ എന്ന എഴുത്തുകാരനെയും വ്യക്തിയെയും നാടകീയമായും രസകരമായും നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നു പ്രശസ്ത ബാലസാഹിത്യകാരനും വിഖ്യാത ജീവചരിത്ര- പഠനങ്ങളുടെ കർത്താവുമായ ഡോ .എം.എ.കരീം .അരശതാബ്ദത്തിലേറെക്കാലത്തെ നമ്മുടെ സാംസ്കാരിക- രാഷ്ട്രീയ ചരിത്രം ഈ വിശിഷ്ട ജീവചരിത്ര/ പഠനഗ്രന്ഥത്തിന്റെ അന്തർദ്ധാരയായുമുണ്ട്.

270 300-10%
  • Secure Payment

    100% secure payment

  • 24/7 Support

    Online top support