; Prabhath Books
  • ഗോവിന്ദ് പാൻസാരെയുടെ 'ശിവജി ആരായിരുന്നു? മലയാള പരിഭാഷയുടെ പ്രകാശനം
    02-12-2015

    മതതീവ്രവാദികളാൽ കൊലചെയ്യപ്പെട്ട  എഴുത്തുകാരനും കമ്മ്യുണിസ്റ്റ്  നേതാവുമായ ഗോവിന്ദ് പാൻ സാരെയുടെ മറാത്തി ഭാഷയിൽ രചിച്ച വിവാദ ഗ്രന്ഥം "ശിവജി ആരായിരുന്നു?" മലയാളത്തിൽ ആദ്യമായി   പ്രകാശനം ചെയ്യുന്നു.പ്രഭാത്‌ ബുക്ക്‌ ഹൗസ് പരിഭാഷപ്പെടുത്തി   പ്രസിദ്ധീകരിക്കുന്ന ഗ്രന്ഥം ഛത്രപതി ശിവജിയുടെ സ്ഥാനം യുക്തിസഹമായി  ചരിത്രത്തിൽ രേഖപ്പെടുത്തുന്നു.മഹാരാഷ്ട്രയിലെ മുഴുവൻ ജനങ്ങൾക്കും സ്വന്തമായ ശിവജിയെ മഹാരാഷ്ട്ര ഹിന്ദുക്കളുടെ മാത്രം പ്രതിനിധിയായി അവതരിപ്പിക്കുന്നതിന്റെ വിമർശിക്കുകയും വർഗീയ ഫാസിസ്റ്റ് കീഴാള വിരുദ്ധ പ്രവർത്തനങ്ങൾക്ക് ശിവജിയുടെ നാമധേയം ഉപയോഗപ്പെടുത്തുന്ന പ്രവണതയെ ചോദ്യം ചെയ്യുകയുമാണ് ഗോവിന്ദ് പാൻസാരെ.51 എടിഷനുകളിലായി ലക്ഷകണക്കിനു കോപ്പികൾ വിറ്റഴിഞ്ഞ ഗ്രന്ഥം രചിക്കുകയും അനാചാ രങ്ങൾക്കെതിരെ ശബ്ദമുയർത്തുകയും ചെയ്തതിൻറെ പേരിൽ മതഭ്രാന്തന്മാരുടെ വെടിയുണ്ടക്ക് ഇരയായ ഗോവിന്ദ് പാൻസാരെ കമ്മ്യുണിസ്റ്റ് പാർട്ടി മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറിയും ദേശിയ കണ്‍ട്രോൾ   കമ്മീഷൻ അംഗമായും പ്രെവർത്തിച്ചിട്ടുണ്ട്.ഗോവിന്ദ് പാൻസാരെയുടെ ജന്മദിനം നവംബർ 24നാണ്.  തിരുവനന്തപുരം തമ്പാനൂരിലുള്ള ടി.വി.സ്മാരക ഹാളിൽ നവംബർ 24ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങിൽ \'ശിവജി ആരായിരുന്നു\' പ്രകാശനം ചെയ്യും കമ്മ്യുണിസ്റ്റ് പാർട്ടി  സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ,പ്രഭാത് ബുക്ക്‌ ഹൗസ് ചെയർമാൻ സി.ദിവാകരൻ,പാർട്ടി ജില്ലാ സെക്രട്ടറി    ജി.ആർ.അനിൽ, എഴുത്തുകാരായ ഏഴാച്ചേരി രാമചന്ദ്രൻ, പെരുമ്പുഴ ഗോപാലകൃഷ്ണൻ കുരീപ്പുഴ ശ്രീകുമാർ തുടങ്ങിയവര പരിപാടിയിൽ പങ്കെടുക്കും.