; Prabhath Books
  • പ്രഭാത്‌ ബുക്ക്‌ ഹൗസ് സിവിൽ സർവീസ് പരീക്ഷ റാങ്ക്‌ ജേതാക്കളെ അനുമോദിച്ചു
    05-07-2014

    സിവിൽ സര്‍വീസ്‌ പരീക്ഷയിൽ ഉയർന്ന റാങ്ക്‌ നേടിയവരെ പ്രഭാത്‌ ബുക്ക്‌ ഹൗസ് അനുമോദിച്ചു. പ്രഭാത്‌ അങ്കണത്തിൽ ചേര്‍ന്ന യോഗത്തിൽ സി. ദിവാകരന്‍ എം.എൽ.എ, അദ്ധ്യക്ഷനായിരുന്നു .

    മുന്‍ ഡിജിപി ജേക്കബ്ബ്‌ പുന്നൂസ് ഐപിഎസ്‌, ഗ്രാമ വികസന കമ്മീഷണര്‍ ശ്രീ മോഹന്‍കുമാര്‍ ഐഎഎസ്‌, വി. പി. ഉണ്ണികൃഷ്‌ണന്‍, എസ്‌. ഹനീഫാറാവുത്തര്‍, എം. ചന്ദ്രബാബു, റാങ്ക്‌ ജേതാക്കളായ ആകാശ്‌ എന്‍. വി., കൃഷ്‌ണപ്രസാദ്‌, ഷെരീഫ്‌ റഷീദ്‌, ജിന്‍സി എന്നിവർ സംസാരിച്ചു. ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കാത്ത റാങ്ക്‌ ജേതാക്കളുടെ രക്ഷകര്‍ത്താക്കള്‍ ഉള്‍പ്പെടെ നിറഞ്ഞ സദസ്സിൽ നടന്ന പരിപാടിയിൽ സിവിൽ സര്‍വ്വീസിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക്‌ സ്വീകരണവും ഉപഹാരവും നൽകുക വഴി കാര്യക്ഷമമായ സിവിൽ സര്‍വീസ്‌ എന്ന അവരുടെ ആഗ്രഹത്തിന്റെ വിളംബരം കൂടിയായിരുന്നു .